SignIn
Kerala Kaumudi Online
Thursday, 19 September 2024 1.28 PM IST

സഞ്‌ജിത്ത് വധക്കേസ് എൻ ഐ എ അന്വേഷിക്കണം, അമിത് ഷായുമായി കെ സുരേന്ദ്രൻ കൂടിക്കാഴ്‌ച നടത്തി

Increase Font Size Decrease Font Size Print Page
kk

ന്യൂഡൽഹി: സഞ്ജിത്ത് വധക്കേസ് എൻ.ഐ.എ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷായെ കണ്ടു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരായ 10 പേരെയാണ് ഇസ്ലാമിക തീവ്രവാദികൾ കൊല്ലപ്പെടുത്തിയത്. ഇതുവരെ 50 ഓളം സംഘപരിവാർ പ്രവർത്തകരെയാണ് ജിഹാദികൾ കൊലപ്പെടുത്തിയതെന്നും അമിത്ഷായ്ക്ക് നൽകിയ കത്തിൽ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ഈ കേസുകളിലൊന്നും പൊലീസ് ഗൂഢാലോചനകൾ അന്വേഷിച്ചിട്ടില്ല. തീവ്രവാദ ശക്തികളാണ് ഇതിന് പിന്നിൽ എന്നറിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ലന്നും കെ. സുരേന്ദ്രൻ വിശദീകരിച്ചു.

കരുവന്നൂർ സഹകരണ ബാങ്കിലെ കോടികളുടെ അഴിമതി സി.ബി.ഐ അന്വേഷിക്കണമെന്നും അഭ്യർത്ഥിച്ചതായി സുരേന്ദ്രൻ പറഞ്ഞു. കേന്ദ്രമന്ത്രിമാരായ വി.മുരളീധരൻ,രാജീവ് ചന്ദ്രശേഖർ, ദേശീയ വക്താവ് ടോംവടക്കൻ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, KSURENDRAN, AMIT SHA, SANJITH MURDER CASE, BJP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.