തിരുവനന്തപുരം:സി.ഇ.ടി എൻജിനിയറിംഗ് കോളേജിൽ നടന്ന ജില്ലാ സീനിയർ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ബോബ്സ് ക്ലബും വനിതാ വിഭാഗത്തിൽ ശാർക്കര ക്ലബും ജേതാക്കളായി.പുരുഷ വിഭാഗം ഫൈനലിൽ ബോബ്സ് ആറ്റിങ്ങൽ ഗ്രൗണ്ടൻസ് ക്ളബ്ബിനെ 4 - 1ന് പരാജയപ്പെടുത്തി.ആറ്റിങ്ങൽ ജി.ബി.എച്ച്.എച്ച്.എസിനെ 4-0ന് പരാജയപ്പെടുത്തി ചെമ്പഴന്തി സീലാസ് ക്ലബ് മൂന്നാം സ്ഥാനം നേടി.വനിതാ വിഭാഗം ഫൈനലിൽ ശാർക്കര ക്ളബ് സാന്റോസിനെ 12-2നാണ് പരാജയപ്പെടുത്തിയത്.ചെമ്പഴന്തി എസ്.എൻ കോളേജിനാണ് മൂന്നാം സ്ഥാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |