കുമരകം: മാലദ്വീപ് പ്രതിരോധ മന്ത്രിയും രാജ്യാന്തര മനുഷ്യാവകാശ പ്രവർത്തകയുമായ മരിയ അഹമ്മദ് ദീദി കുടുംബാംഗങ്ങൾക്കൊപ്പം കുമരകം സന്ദർശിച്ചു മടങ്ങി . ഇന്നലെ 11 -ന് ഹോട്ടൽ താജിൽ എത്തിയ സംഘത്തിൽ ഒമ്പത് പേരുണ്ടായിരുന്നു . കുമരകം കാസിൽ എന്ന ഹൗസ് ബോട്ടിൽ കായൽ സവാരി നടത്തിയ സംഘം ഹൗസ് ബോട്ടിലെ വച്ചുതന്നെ ഉച്ച ഭക്ഷണം കഴിച്ചു. തുടർന്ന് തണ്ണീർമുക്കം വഴി കൊച്ചിയിലേക്ക് പോയി.
മാലദ്വീപിലെ ആദ്യ പ്രതിരോധ മന്ത്രിയും വനിതാ അഭിഭാഷകയുമാണ്. തുടർച്ചയായി നാല് തവണ പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും നൽകിയ സംഭാവനകളെ മാനിച്ച് 2007-ൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇന്റർനാഷണൽ വുമൺ ഒഫ് കറേജ് ബഹുമതി നൽകി ആദരിച്ചു. മാലദ്വീപിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയുടെ ചെയർപേഴ്സണുമാണ് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |