കൊല്ലം: സാങ്കേതിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ചെറുപ്പക്കാർക്ക് സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾ ആരംഭിക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ ധനസഹായം. യൂത്ത് ടെക് സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾക്കാണ് തുക അനുവദിക്കുക. ഐ.ടി.ഐ, പോളിടെക്നിക്, എൻജിനീയറിംഗ് വിദ്യാഭ്യാസം പൂർത്തിയാക്കിയ 18നും 40നും ഇടയിൽ പ്രായമുള്ള യുവസംരംഭകർ ഉൾപ്പെട്ട പാർട്ണർഷിപ്പ്/കമ്പനി/എൽ.എൽ.പി ആരംഭിക്കുന്ന ഉൽപാദന-സേവന സംരംഭത്തിന് പദ്ധതി തുകയുടെ 75 ശതമാനം പരമാവധി മൂന്നുലക്ഷം രൂപ വരെയാണ് സബ്സിഡി.
സാങ്കേതികവിദ്യകളും നവീന ആശയങ്ങളും അടിസ്ഥാനമാക്കിയ പദ്ധതികൾക്ക് മുൻഗണന. പദ്ധതിരേഖ, ഐഡന്റിറ്റി, യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഗ്രാമപഞ്ചായത്ത് മുഖേനയോ ജില്ലാ പഞ്ചായത്തിലും ജില്ലാ വ്യവസായ കേന്ദ്രത്തിലും നേരിട്ടോ അപേക്ഷ സമർപ്പിക്കാം. ഫോൺ : 9446108519.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |