കാലടി: മറ്റൂർ കുറ്റിലക്കരയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ഏഴുപേർ അറസ്റ്റിലായി. മറ്റൂർ തേവർ മഠം പുളിയാമ്പിള്ളി വീട്ടിൽ അമൽ ബാബു (24), സഹോദരൻ അഖിൽ ബാബു (27), മരോട്ടിച്ചോട് നാല് സെന്റ് കോളനിയിൽ തെക്കും തലവീട്ടിൽ സനു സെബാസ്റ്റ്യൻ (27), തേവർ മഠം ചേരാമ്പിള്ളി വീട്ടിൽ ശരത് (26), പിരാരൂർ മുണ്ടപ്പിള്ളി വീട്ടിൽ അരുൺ (25), പിരാരൂർ മനക്കേത്തു മാലി വിവേക് (26), നായത്തോട് ആറ് സെൻറ് കോളനി ചെല്ലിയാംപറമ്പിൽ സുധീഷ് (26) എന്നിവരെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്.
വേഗത്തിൽ സ്കൂട്ടറോടിച്ചെന്ന് പറഞ്ഞ് കുറ്റിലക്കര സ്വദേശി റോമിയോ, സുഹൃത്ത് ജരാൾഡ് എന്നിവരെ സംഘം തടഞ്ഞു നിറുത്തി ആക്രമിക്കുകയായിരുന്നു. റോമിയോക്ക് കഴുത്തിന് പിന്നിൽ ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. സംഭവത്തിനു ശേഷം മൂന്നു സ്കൂട്ടറുകളിലായി രക്ഷപ്പെട്ട സംഘത്തെ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റു ചെയ്തത്. അഖിൽ മൂന്നു കേസിലും, ശരത്, സുധീഷ് എന്നിവർ ഓരോ കേസിലും പ്രതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |