ന്യൂഡൽഹി: സെൻട്രൽ വിസ്ത പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനും മന്ത്രാലയങ്ങൾ തമ്മിൽ ഏകോപനമുറപ്പിക്കാനും മുൻ ഫിനാൻസ് സെക്രട്ടറി രത്തൻ പിണ വടാലിന്റെ നേതൃത്വത്തിൽ അഞ്ചംഗ മേൽനോട്ട സമിതിക്ക് കേന്ദ്രസർക്കാർ രൂപം നൽകി. രണ്ടു വർഷമാണ് കാലാവധി.
കൊവിഡ് ഭീഷണിയുംവിവിധ മന്ത്രാലയങ്ങൾക്കിടയിൽ ഏകോപനമില്ലാത്തതും നിർമ്മാണ പ്രവർത്തനങ്ങളെ ബാധിക്കുന്ന സാഹചര്യത്തിലാണിത്. നിലവിൽ നഗരകാര്യ മന്ത്രാലയമാണ് പദ്ധതി ഏകോപിപ്പിക്കുന്നത്. പദ്ധതി 2022 ഡിസംബറിനുള്ളിൽ പൂർത്തിയാകില്ലെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ മേൽനോട്ട സമിതി നിർമ്മാണ സ്ഥലങ്ങൾ ഇടയ്ക്കിടെ സന്ദർശിച്ച് പുരോഗതി വിലയിരുത്തി മന്ത്രാലയങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |