പാലോട്: കേരളകൗമുദിയുടെയും കൗമുദി ടി.വിയുടെയും നേതൃത്വത്തിൽ ' ജ്യോതിർഗമയ " എന്ന പേരിൽ മ്യൂസിക് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. 1980 മുതൽ 2021 വരെ റിലീസായ ചലച്ചിത്രങ്ങളിലെ ഗാനങ്ങൾ ഉൾപ്പെടുത്തി എ ഗ്രൂപ്പ് ( 15 വയസ് വരെ ), ബി ഗ്രൂപ്പ് (15 വയസ് മുതൽ ) എന്നിങ്ങനെ തിരിച്ചായിരിക്കും മത്സരം.
ആദ്യഘട്ട മത്സരം ഡിസംബർ 27, 28 തിയതികളിൽ നന്ദിയോട് ഫൈറ്റേഴ്സ് ഗ്രന്ഥശാലാ മന്ദിരത്തിലും ഫൈനൽ മത്സരം 2022 ജനുവരി 8 ശനിയാഴ്ച പാലോട് വൃന്ദാവനം കൺവെൻഷൻ സെന്ററിലും നടക്കും. ഒരു മത്സരാർത്ഥിക്ക് മൂന്നു ഗാനങ്ങൾ പാടാനുള്ള അവസരം ഉണ്ടായിരിക്കും. സെമി ക്ലാസിക്കൽ, മെലഡി, ഫാസ്റ്റ് സോംഗ് എന്നിവയാണ് പാടേണ്ടത്. ഒന്നാം സമ്മാനം നേടുന്നവർക്ക് 10,000 രൂപ ക്യാഷ് പ്രൈസും ട്രോഫിയും നൽകും. തിരുവനന്തപുരം, കൊല്ലം ജില്ലയിലുള്ളവർക്ക് മത്സരിക്കാം. രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും ഫോൺ: 8281618450. ഇ -മെയിൽ: sreesasthajiji@gmail.com. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 20.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |