കോഴിക്കോട്: അവസാന നിമിഷത്തെ പ്രതിരോധത്തകർച്ചയിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്ന കേരളത്തിന് സ്വന്തം മണ്ണിൽ നടക്കുന്ന ദേശീയ വനിത ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മങ്ങിയ തുടക്കം. കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്രേഡിയത്തിൽ ഇന്നലെ മിസോറാം രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് കേരളത്തെ കീഴ്പ്പെടുത്തിയത്.
മിസോറാമിന്റെ മുന്നേറ്റവും കേരളത്തിന്റെ പ്രതിരോധവും തമ്മിലുള്ള പോരാട്ടത്തിൽ ആദ്യപകുതിയിൽ 2-1ന് ലീഡ് ചെയ്ത ശേഷമാണ് കേരളത്തിന്റെ തോൽവി. കേരളത്തിനായി 44ാം മിനിട്ടിൽ അതുല്ല്യയും 45ാം മിനിട്ടിൽ ഫെമിന രാജും ഗോൾ നേടി. മിസോറാമിനായി 39ാം മിനിട്ടിൽ പെനാൾറ്റിയിലൂടെ ഗ്രേസും 79ാം മിനിട്ടിൽ എലിസബത്തും 93ാം മിനിട്ടിൽ ലാൽനുൻ സിയാമിയും വല കുലുക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |