തൃക്കാക്കര: ചെറിയ ഇടവേളയ്ക്ക് ശേഷം ജില്ലാ ആസ്ഥാനത്തെ പാടശേഖരങ്ങൾ ഭൂമാഫിയ നികത്തുന്നു. രാത്രിയുടെ മറവിലാണ് ഭൂമാഫിയയുടെ വിളയാട്ടം. വാഴക്കാല വില്ലേജ് താണപാടത്ത് നാല്പത് സെന്റ് സ്ഥലം നികത്താനുളള ശ്രമം തൃക്കാക്കര പൊലീസ് തടഞ്ഞു. പലപ്പോഴായി ഇരുപതോളം സെന്റ് സ്ഥലം ഭൂമാഫിയ നികത്തിയിരുന്നു. ബാക്കിയുള്ള സ്ഥലം നികത്താൻ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം വെളുപ്പിന് രണ്ടുമണിയോടെ തൃക്കാക്കര സി.ഐ ആർ.ഷാബുവിന്റെ നേതൃത്വത്തിലാണ് ജെ.സി.ബി പിടികൂടിയത്.നാല് ടിപ്പറുകളിലായാണ് മണ്ണടിച്ചു പാടശേഖരങ്ങൾ നികത്താൻ ആരംഭിച്ചത്.പൊലീസ് സാന്നിദ്ധ്യം മനസിലാക്കിയതോടെ ടിപ്പറുകൾ മറ്റ് വഴികളിലൂടെ കടത്തിക്കൊണ്ടുപോകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |