കടയ്ക്കാവൂർ: ബൈക്കിൽ വരികയായിരുന്ന യുവാക്കളെ തടഞ്ഞുനിറുത്തി ആക്രമിച്ച ശേഷം ബൈക്ക് കത്തിച്ച സംഘത്തിലെ പ്രധാന പ്രതി പിടിയിൽ. പെരുങ്കുളം മലവിളപൊയ്ക ഫാത്തിമ മൻസിലിൽ പെരുങ്കുളം താഹ എന്ന താഹയെയാണ് (29) കടയ്ക്കാവൂർ പൊലീസ് അറസ്റ്റുചെയ്തത്.
സംഭവത്തിനുശേഷം വിവിധ സ്ഥലങ്ങളിൽ ഒളിവിൽപ്പോയ പ്രതി കഞ്ചാവ് വില്പന നടത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. തൊട്ടിക്കൽ സമീപത്തുള്ള മൈതാനത്തുനിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവുകൾ ശേഖരിച്ചു. പ്രതി ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തി. റൂറൽ എസ്.പി പി.കെ. മധുവിന്റെ നിർദ്ദേശത്തെ തുടർന്ന് വർക്കല ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിൽ എസ്.എച്ച്.ഒ അജേഷ് കെ, എസ്.ഐ ദിപു എസ്.എസ്, നാസിറുദ്ധീൻ, മഹീൻ, എ.എസ്.ഐ ശ്രീകുമാർ, സി.പി.ഒ സിയാദ്, സുജിൻ, ഡാനി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |