SignIn
Kerala Kaumudi Online
Thursday, 19 September 2024 12.59 AM IST

കിണാശ്ശേരി എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗം

Increase Font Size Decrease Font Size Print Page
nss

പാലക്കാട്: കിണാശ്ശേരി എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. കെ.കെ.മേനോൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ടി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കമ്മിറ്റി അംഗം എം.ദണ്ഡപാണി, ഹരിദാസ് മച്ചിങ്ങൽ, കരയോഗം സെക്രട്ടറി കെ.കൃഷ്ണപ്രസാദ്, ദേവിദാസ്, സരസ്വതി എന്നിവർ പങ്കെടുത്തു. ചടങ്ങളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചു. വിദ്യാഭ്യാസ, ചികിത്സ ധനസഹായ വിതരണവും നടത്തി. കരയോഗം ഭാരവാഹികളായി ടി.ഉണ്ണികൃഷ്ണൻ (പ്രസിഡന്റ്), കെ.എൻ.സുരേഷ് കുമാർ (വൈസ് .പ്രസിഡന്റ്), കെ.കൃഷ്ണപ്രസാദ് (സെക്രട്ടറി), പി.രാജേഷ് (ജോ.സെക്രട്ടറി), കെ.ജയരാമൻ (ട്രഷറർ) എന്നിവരെയും യൂണിയൻ പ്രതിനിധികളായി അഡ്വ. കെ.കെ.മേനോൻ, കെ.എൻ.സുരേഷ് കുമാർ, ഇലക്ട്രൽ റോൾ അംഗമായി അഡ്വ. കെ.കെ.മേനോൻ എന്നിവരെ തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD, NSS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.