കായംകുളം: ഉന്നത വിദ്യാഭ്യാസം നേടിയ സഹോദരങ്ങൾ വൃക്കരോഗത്തെ തുടർന്ന് സുമനസുകളുടെ സഹായം തേടുന്നു. ദേവികുളങ്ങര കൊല്ലശേരിൽ പടീറ്റതിൽ ഷൈന (38), സഹോദരൻ ഷൈജു (30) എന്നിവരാണ് സഹായം തേടുന്നത്.
എം.ബി.എ ബിരുദ ധാരിയായ ഷൈന എട്ടുവർഷമായും എം.സി.എ ബിരുദ ധാരിയായ ഷൈജു ഏഴ് വർഷമായും ചികിത്സയിലാണ്. കഴിഞ്ഞ രണ്ടര വർഷമായി ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിറുത്തുന്നത്.
വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് പോംവഴിയെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിന് ഭാരിച്ച തുക വേണം. ഇത് കണ്ടെത്താൻ കഴിയാതെ വിഷമിക്കുകയാണ് നിർദ്ധന കുടുംബം. മാതാപിതാക്കളായ സുകുമാരനും കനകമ്മയും പ്രായാധിക്യത്താൽ രോഗികളുമാണ്.
ഷൈനയുടെ ഭർത്താവ് തൊഴിൽ രഹിതനാണ്. ഇവർക്ക് പത്ത് വയസുള്ള കുട്ടിയുമുണ്ട്. ഇരുവരും ജോലിക്ക് വേണ്ടി ശ്രമിച്ചപ്പോഴേയ്ക്കും രോഗം പിടിമുറുക്കിയിരുന്നു.
ഒരു ദേശത്തിന്റെ കണ്ണീരായി മാറിയ അഭ്യസ്തവിദ്യരായ സഹോദരങ്ങളുടെ ജീവൻ രക്ഷിക്കാൻ ഇരുവരുടെയും പേരിൽ കനറാ ബാങ്ക് ഓച്ചിറ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചു. ഷിജു ആൻഡ് ഷൈന. അക്കൗണ്ട് നമ്പർ: 110025812694. ഐ.എഫ്.എസ്.സി കോഡ്: സി.എൻ.ആർ.ബി 0003583. ഗൂഗിൾ പേ നമ്പർ: 9746904255, ഫോൺ പേ: 9539394104.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |