SignIn
Kerala Kaumudi Online
Thursday, 19 September 2024 5.02 AM IST

സന്ദീപ് വധം; തെളിവെടുപ്പ് ഇന്ന്, കൂടുതൽ പേരെ പ്രതി ചേർത്തേക്കും

Increase Font Size Decrease Font Size Print Page
sandeep-

തിരുവല്ല: പെരിങ്ങര സി പി എം ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ അടക്കം കൂടുതൽ പേരെ പ്രതി ചേർത്തേക്കും. പ്രതികളുടെ ഫോൺ രേഖകൾ പരിശോധിക്കും.


കേസിലെ പ്രതികളായ തിരുവല്ല പെരിങ്ങര ചാത്തങ്കരി കൗസല്യയിൽ ജിഷ്ണു, ചങ്ങനാശേരി പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്പിൽ പ്രമോദ്, തിരുവല്ല കാവുംഭാഗം വേങ്ങൽ നന്ദുഭവനിൽ നന്ദു, കണ്ണൂർ ചെറുപുഴ മരുതംപടി കുന്നിൽ വീട്ടിൽ മുഹമ്മദ് ഫൈസൽ, വേങ്ങൽ ആലംതുരുത്തി പാറത്തറ തുണ്ടിയിൽ വിഷ്ണുകുമാർ എന്നിവരെ തിരുവല്ല ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്.

അഞ്ച് പ്രതികളെയും ഇന്ന് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കും. ഗൂഢാലോചന സംബന്ധിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ലെന്നാണ് സൂചന. വ്യക്തി വൈരാഗ്യം മൂലമാണ് സന്ദീപിനെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ ആവർത്തിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, SANDEEP MURDER CASE, CPM, POLICE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.