SignIn
Kerala Kaumudi Online
Thursday, 19 September 2024 1.14 AM IST

മോഹൻരാജിനും സുധർമ്മദാസിനും പ്രേംനസീർ പുരസ്‌കാരം

Increase Font Size Decrease Font Size Print Page
o-c-mohanraj

തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതിയുടെ നാലാമത് പ്രേംനസീർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ന്യൂസ് റിപ്പോർട്ടർക്കുള്ള അച്ചടി മാദ്ധ്യമ പുരസ്കാരത്തിന് കേരളകൗമുദി കണ്ണൂർ ബ്യൂറോചീഫ് ഒ.സി. മോഹൻരാജ് അർഹനായി. 2020 സെപ്തംബർ 14ന് കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച 'ഈ അമേരിക്കൻ സുന്ദരൻ- ജലാശയങ്ങളുടെ വില്ലൻ" എന്ന വാർത്തയ്ക്കാണ് അവാർഡ്. മികച്ച ന്യൂസ് ഫോട്ടോ കാമറാമാനുള്ള പുരസ്‌കാരം കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസിന് ലഭിച്ചു. 'കാരുണ്യത്തിന് പാദ വന്ദനം'' എന്ന ചിത്രമാണ് അവാർഡിന് അർഹമായത്.

പ്രേംനസീർ ചലച്ചിത്ര ശ്രേഷ്ഠ പുരസ്കാരം കെ.ആർ. വിജയയ്ക്കാണ്. പാലോട് രവി (കർമ്മശ്രേഷ്ഠ പുരസ്കാരം), കെ. ശ്രീകണ്ഠൻ (സമഗ്ര സംഭാവനയ്ക്കുള്ള മാദ്ധ്യമപുരസ്കാരം), അയിലം ഉണ്ണികൃഷ്ണൻ (കലാരത്ന പുരസ്കാരം) എന്നിവരും പുരസ്‌കാരത്തിന് അർഹരായി.

പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം പ്രേംനസീറിന്റെ ചരമവാർഷിക ദിനമായ ജനുവരി 16ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ നൽകുമെന്ന് ജൂറി ചെയർമാൻ ബാലു കിരിയത്ത് അറിയിച്ചു. അവാർഡ് സമിതി ജൂറി അംഗം ടി.പി. ശാസ്തമംഗലം, സുഹൃദ് സമിതി സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ, പണിക്കേഴ്സ് പ്രോപ്പർട്ടീസ് എം.ഡി. ബിനു പണിക്കർ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AWARD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.