ന്യൂഡൽഹി: കൊൽക്കത്ത മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ബംഗാൾ ഘടകം അദ്ധ്യക്ഷൻ ഡോ. സുകാന്ത മജുംദാർ നൽകിയ ഹർജി വാദം കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു.
ഇക്കാര്യത്തിൽ തങ്ങൾക്ക് തീരുമാനമെടുക്കാനാകില്ലെന്നും സാഹചര്യങ്ങൾ കൂടുതൽ പരിഗണിക്കാൻ കഴിയുന്നത് കൽക്കട്ട ഹൈക്കോടതിക്കാണെന്നും ജസ്റ്റിസ് എൽ. നാഗേശ്വരറാവു, ജസ്റ്റിസ് ബി.ആർ. ഗവായ് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. തുടർന്ന്, ഹൈക്കോടതിയിൽ പോകാനുള്ള അനുമതിയോടെ ഹർജി പിൻവലിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |