വടക്കഞ്ചേരി: ഓടിക്കൊണ്ടിരിക്കെ കാർ കത്തി നശിച്ചു. യാത്രക്കാർ രക്ഷപ്പെട്ടു.മംഗലം ഗോവിന്ദാപുരം പാതയിൽ ചിറ്റില്ലഞ്ചേരിയ്ക്ക് സമീപം ഗോമതിയിൽ ബുധനാഴ്ച വൈകീട്ട് ഏഴുമണിയ്ക്കാണ് സംഭവം. കാർ ഓടിച്ചിരുന്ന വടക്കഞ്ചേരി ആയക്കാട് മേക്കര വീട്ടിൽ അനീഷ്(40), സുഹൃത്തായ വടക്കഞ്ചേരി സ്വദേശി ഷിജു വർഗീസ്(38) എന്നിവർ രക്ഷപ്പെട്ടു.
കൊല്ലങ്കോട് നിന്ന് വടക്കഞ്ചേരിയിലേക്ക് മടങ്ങുന്ന വഴിയാണ് സംഭവം. ഗോമതി ഇറക്കത്തിൽ കാറിനു മുന്നിൽ പുക ഉയരുന്നത് കണ്ടതോടെ കാർ പാതയുടെ വശത്തേക്ക് ചേർത്തു നിറുത്തി ഇരുവരും പുറത്തിറങ്ങുകയായിരുന്നു. പുറത്തിറങ്ങിയതും മുൻ വശം പൂർണ്ണമായും തീ പടർന്നതോടെ ഇരുവരും ഓടി മാറി.
ആലത്തൂരിൽ നിന്ന് അഗ്നി രക്ഷാസേന എത്തിയാണ് തീ അണച്ചത്. മംഗലം ഗോവിന്ദാപുരം പാതയിൽ ഒന്നര മണിക്കൂറോളം ഗതാഗതം പൂർണ്ണമായും മുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |