തിരുവനന്തപുരം:ജില്ലയിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫ്രറ്റേർണിറ്റി ഓഫ് റസിഡന്റ്സ് അസോസിയേഷൻസ് തിരുവനന്തപുരം,എനർജി മാനേജ്മെന്റ് സെന്റർ കേരള (ഇ.എം.സി) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷണ പക്ഷാചരണത്തിന്റെ ഭാഗമായി ഊർജ്ജ സംരക്ഷണ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഡോ.എൻ.രാജേന്ദ്രൻ, കെ.ബി.ശ്രീകുമാരൻ, ഡി.റോസ് ചന്ദ്രൻ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. സംഘാടക സമിതി ചെയർമാൻ കെ.ജി.ബാബു വട്ടപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.ഫ്രറ്റേർണിറ്റി രക്ഷാധികാരി അഡ്വ.പരണിയം ദേവകുമാർ,ജനറൽ സെക്രട്ടറി പി.ജയദേവൻ നായർ, ഡോ.മോസസ്സ്, എസ്.സതീഷ്ചന്ദ്രൻ നായർ, ഹരി,ശൂരനാട് ചന്ദ്രശേഖരൻ,ഷറഫുദീൻ സാഹിബ്,തേക്കുംമുട് സുമേഷ്,നദീറ സുരേഷ്,ഹരികുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |