തിരുവനന്തപുരം: കേരളസർവകലാശാലയിലെ ഗവൺമെന്റ്, എയ്ഡഡ് കോളേജുകളിൽ ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് മേഖലാ തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും. തിരുവനന്തപുരം മേഖലയിലെ കോളേജുകൾക്കായി 20 ന് കാര്യവട്ടം യൂണവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലും കൊല്ലം, ആലപ്പുഴ മേഖലയിലുള്ള കോളേജുകൾക്കായി 21 ന് കൊല്ലം എസ്.എൻ.കോളേജിലും സ്പോട്ട് അലോട്ട്മെന്റ് നടത്തും. വിവരങ്ങൾക്ക് http://admissions.keralauniversity.ac.in .
ബി.ടെക്. അഞ്ചാം സെമസ്റ്റർ ഫെബ്രുവരി 2021 (2013 സ്കീം) മെക്കാനിക്കൽ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ പ്രൊഡക്ഷൻ എൻജിയറിംഗ് ലാബ് പ്രാക്ടിക്കൽ പരീക്ഷ 20 ന് രാവിലെ മോഹൻദാസ് എൻജിനിയറിംഗ് കോളേജിൽ നടത്തും.
ബി.ടെക്. അഞ്ചാം സെമസ്റ്റർ ഫെബ്രുവരി 2021 (2013 സ്കീം) മെക്കാനിക്കൽ , ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് , ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ തുടങ്ങിയ ബ്രാഞ്ചുകളിലെ പ്രാക്ടിക്കൽ പരീക്ഷകൾ 20, 21 തീയതികളിൽ നടത്തും.
നാലാം സെമസ്റ്റർ എം.ബി.എ (വിദൂരവിദ്യാഭ്യാസം 2009 സ്കീം, മേഴ്സിചാൻസ്) ഡിഗ്രി പരീക്ഷയുടെ വൈവാവോസി 21 ന് കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തും.
രണ്ടാം വർഷ എം.എ മലയാളം (പ്രൈവറ്റ് രജിസ്ട്രേഷൻ 2016 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷയുടെ വൈവാവോസി 21ന് രാവിലെ 11ന് പാളയം ഓഫീസിൽ നടത്തും.
എം.ഫിൽ ഫെലോഷിപ്പിന് അർഹരായ വിദ്യാർത്ഥികളുടെ സാദ്ധ്യതാ ലിസ്റ്റ് വെബ്സൈറ്റിൽ. പരാതികളുള്ളവർ 27നകം വകുപ്പ് മേധാവി വഴി സർവകലാശാലയിൽ അറിയിക്കണം.
എസ്.ഡി.ഇ. ബി.എ /ബി.എസ്സി /ബി.കോം /ബി.സി.എ /ബി.ബി.എ /ബി.എസ്സി കമ്പ്യൂട്ടർസയൻസ്/ബി.എസ്സി മാത്തമാറ്റിക്സ് മൂന്ന്, നാല് സെമസ്റ്റർ പരീക്ഷകൾ 20 മുതൽ ആരംഭിക്കും. 22 മുതലുളള എല്ലാ പരീക്ഷകളുടെയും സമയം രാവിലെ 9.30 മുതൽ 12.30 വരെ മാറ്റി നിശ്ചയിച്ചു.
തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് കോഴ്സിന് സീറ്റൊഴിവുണ്ട്. യോഗ്യത: പ്ലസ്ടു/പ്രീഡിഗ്രി, കോഴ്സ് കാലാവധി: 4 മാസം, ഫീസ്: 5000 രൂപ, അപേക്ഷാഫീസ്: 100 രൂപ അവസാന തീയതി ഡിസംബർ 31. ഫോൺ 0471 2302523
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |