ശിവഗിരി: 89-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഭാരതീയ തപാൽ വകുപ്പ് സംഘടിപ്പിച്ച സമ്പൂർണ തപാൽമേള ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു. മഹാസമാധിയുടെ 'മൈ സ്റ്റാമ്പ് ' തിരുവനന്തപുരം നോർത്ത് ഡിവിഷൻ സീനിയർ സൂപ്രണ്ട് എൻ. മോഹനൻ ആചാരി സ്വാമി സച്ചിദാനന്ദയ്ക്ക് നൽകി പ്രകാശനം ചെയ്തു. സി.എച്ച്. മുസ്തഫ മൗലവി, സ്വാമി ധർമ്മാനന്ദ, സ്വാമി ഗുരുപ്രകാശം, തപാൽ വകുപ്പ് ഉദ്യോഗസ്ഥരായ പി. ബിനു, എസ്. സുഭാഷ്, കെ.കെ. രാജീവ്, എ.ബുനൈസ്, ഡി. സുനിൽ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ: തപാൽ വകുപ്പ് ശിവഗിരിയിൽ സംഘടിപ്പിച്ച മേളയിൽ മഹാസമാധിയുടെ മൈ സ്റ്റാമ്പ് തിരുവനന്തപുരം നോർത്ത് ഡിവിഷൻ സൂപ്രണ്ട് എൻ. മോഹനൻ ആചാരി സ്വാമി സച്ചിദാനന്ദയ്ക്ക് നൽകി പ്രകാശനം ചെയ്യുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |