പ്രതിപക്ഷ നേതൃനിരയിൽ തിളങ്ങുമ്പോഴാണ് രോഗം ഗുരുതരമായത്. അഴിമതിക്കെതിരെയും പരിസ്ഥിതി സംരക്ഷണത്തിനും നിയമസഭയിലും പാർലമെന്റിലും പുറത്തും പി.ടി.തോമസ് നടത്തിയ പോരാട്ടങ്ങൾ ശ്രദ്ധേയവും വിവാദങ്ങളുമായിട്ടുണ്ട്. ഗാഡ്ഗിൽ റിപ്പോർട്ടിനെ പിന്തുണച്ചതിന് ഹൈറേഞ്ച് സംരക്ഷണ സമിതിയും കത്തോലിക്കാസഭയും അദ്ദേഹത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. കോൺഗ്രസിലും ഒറ്റപ്പെട്ടെങ്കിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. കർശനമായ നിലപാടുകൾ കോൺഗ്രസിൽ പോലും അദ്ദേഹത്തെ അനഭിമതനാക്കിയിരുന്നു. കെ. പി. സി. സി പ്രസിഡന്റ് സ്ഥാനം കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായത് അങ്ങനെയാണ്.
എം.എ., എൽ.എൽ.ബി ബിരുദധാരി.
കെ.എസ്.യുവിൽ തുടങ്ങി യൂത്ത് കോൺഗ്രസിലൂടെ വളർന്നു.
1991ലും 2001ലും തൊടുപുഴ എം.എൽ.എ.
2007ൽ ഇടുക്കി ഡി.സി.സി പ്രസിഡന്റ്.
2009ൽ ഇടുക്കി എം. പി
2016 മുതൽ തൃക്കാക്കര എം.എൽ.എ.
രണ്ടു തവണ ഇടുക്കി ജില്ലാ കൗൺസിൽ അംഗം.
കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ്, എൻ.എസ്.യു ദേശീയ നിർവാഹക സമിതി അംഗം, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, എ.ഐ.സി.സി. അംഗം, 1998 മുതൽ കെ.പി.സി.സി നിർവാഹക സമിതി അംഗം, ഇടുക്കി ഡി.സി.സി. പ്രസിഡന്റ്, വീക്ഷണം ദിനപ്പത്രം മാനേജിംഗ് ഡയറക്ടർ, ചീഫ് എഡിറ്റർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |