SignIn
Kerala Kaumudi Online
Thursday, 19 September 2024 3.11 PM IST

ഇത് കൊവിഡ് വ്യാപനത്തിന്റെ ഏറ്റവും മോശമായ കാലഘട്ടം :ബിൽ ഗേറ്റ്സ്

Increase Font Size Decrease Font Size Print Page
bill-gates

വാഷിംഗ്ടൺ: ലോകമെമ്പാടുമുള്ള ഒമിക്രോൺ കേസുകളുടെ വർദ്ധനവിന്റെ ഗൗരവത്തെപ്പറ്റി പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ ട്വീറ്റുകളുമായി ബിൽ ഗേറ്റ്സ്. ട്വീറ്റുകളുടെ ഒരു പരമ്പരയിൽ ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ ബിൽ ഗേറ്റ്സ് തന്റെ മിക്ക അവധിക്കാല പദ്ധതികളും റദ്ദാക്കിയതായി അറിയിച്ചു. തന്റെ അടുത്ത സുഹൃത്തുക്കൾക്ക് ഒമിക്രോൺ ബാധിച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ട് ഒരു പക്ഷെ കോവിഡിന്റെ ഏറ്റവും മോശം കാലഘട്ടത്തിലേയ്ക്കാകാം നം കടക്കുന്നതെന്ന വസ്തുത മനസ്സിലാക്കണമെന്ന് ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു.

ബിൽ ഗേറ്റ്സിന്റെ ട്വീറ്റുകൾ ഒമിക്രോൺ വകഭേദത്തിന്റെ അപകടത്തെപ്പറ്റി ഊന്നിപ്പറയുന്നു. 'ചരിത്രത്തിലെ ഏതൊരു വൈറസിനേക്കാളും വേഗത്തിലാണ് കോവിഡിന്റെ ഒമിക്രോൺ വകഭേദം പടരുന്നത്. അധികം വൈകാതെ തന്നെ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും എത്തും,' ഗേറ്റ്സ് ട്വീറ്റ് ചെയ്തു.

ഒരാഴ്ചയ്ക്കുള്ളിൽ അമേരിക്കയിലെ മൊത്തം കോവിഡ് കേസുകളുടെ 3 ശതമാനം എന്ന നിലയിൽ നിന്ന് 73 ശതമാനമായി ഒമിക്രോൺ വകഭേദം എത്തിയതിനെത്തുടർന്നാണ് ബിൽ ഗേറ്റ്സിന്റെ ട്വീറ്റ്. മാസ്‌ക് ധരിക്കുന്നതിനും വലിയ ഒത്തുചേരലുകൾ ഒഴിവാക്കുന്നതിനും വാക്സിനേഷൻ എടുക്കുന്നതിനും അദ്ദേഹം അഭ്യർത്ഥിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS, BILL GATES
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.