വൈപ്പിൻ: സാഹിത്യപ്രവർത്തക സ്വാശ്രയസംഘം മലയാള സാഹിത്യത്തിലെ വിവിധ ശാഖകളിലുള്ള കൃതികൾക്ക് വർഷംതോറും നൽകാറുള്ള സാഹിത്യശ്രീ അവാർഡ് ഈ വർഷം ചെറുകഥാ സമാഹാരത്തിന് നൽകും. 10001 രൂപയും മെമെന്റോയും പ്രശസ്തി പത്രവുമാണ് അവാർഡ്. 2019, 20, 21 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ചെറുകഥാ സമാഹാരത്തിന്റെ മൂന്നു കോപ്പികൾ വീതം 2022 ഫെബ്രുവരി 28ന് മുമ്പ് ലഭിക്കത്തക്ക വിധത്തിൽ ഡോ: രേഖ ദേവദാസ്, സെക്രട്ടറി, സാഹിത്യപ്രവർത്തക സ്വാശ്രയ സംഘം, വാരിശ്ശേരി, ചെറായി.പി.ഒ - 683514 എന്ന് വിലാസത്തിൽ അയക്കേണ്ടതാണ്. ഫോൺ: 9847569877.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |