റാഞ്ചി: ഇരുചക്രവാഹനമുപയോഗിക്കുന്നവർക്കായി പെട്രോൾ വില വെട്ടിക്കുറച്ച് ജാർഖണ്ഡ് സർക്കാർ.
ഒരു ലിറ്റർ പെട്രോളിന് 25 രൂപയാണ് ജാർഖണ്ഡ് സർക്കാർ കുറച്ചിരിക്കുന്നത്. മോട്ടാര്‍ സൈക്കിൾ, സ്കൂട്ടർ എന്നിവയടക്കമുള്ള ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് പെട്രോൾ വില കുറച്ച് നൽകുമെന്നും ജനുവരി 26 മുതൽ വിലക്കിഴിവ് പ്രാബല്യത്തിൽ വരുമെന്നും മുഖ്യമന്ത്രി ഹേമന്ത് സോറൻ അറിയിച്ചു.
ജാര്‍ഖണ്ഡ് സർക്കാർ ഭരണത്തിൽ രണ്ട് വർഷം തികച്ചത് ഇന്നലെയാണ്. ഇതിനോടനുബന്ധിച്ചായിരുന്നു സോറന്റെ അപ്രതീക്ഷിത പ്രഖ്യാപനം. ജാർഖണ്ഡ് മുക്തിമോർച്ചയും കോൺഗ്രസും ആർ.ജെ.ഡിയും ചേര്‍ന്ന സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |