തിരുവനന്തപുരം: സാക്ഷരതാ മിഷൻ നടപ്പാക്കുന്ന പഠന ലിഖ്ന അഭിയാൻ പദ്ധതിയുടെ ജില്ലാതല ക്ലാസുകളും പ്രവേശനോത്സവവും ഇന്ന് രാവിലെ 10ന് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. ബീമാപള്ളി സുനാമി കോളനിയിൽ നടക്കുന്ന ചടങ്ങിൽ മേയർ ആര്യാ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഷൈലജാ ബീഗം മുഖ്യ പ്രഭാഷണം നടത്തും. നഗരസഭാ ഡെപ്യൂട്ടി മേയർ പി.കെ. രാജു പഠനോപകരണ വിതരണം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ. സലൂജ, നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷരായ ഡോ.റീനാ. കെ.എസ്, എൽ.എസ്. ആതിര, എസ്. സലീം, പി. ജമീലാ ശ്രീധരൻ, ഡി.ആർ. അനിൽ, ജിഷ ജോൺ, എസ്.എം. ബഷീർ, കൗൺസിലർമാർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സാക്ഷരതാ മിഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |