തിരുവനന്തപുരം: പ്രമേഹത്തെ തുടർന്നുണ്ടാകുന്ന ഡയബറ്റിക് റെറ്റിനോപ്പതി മുൻകൂട്ടി കണ്ടെത്തി ചികിത്സിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി ശ്രീനേത്ര കണ്ണാശുപത്രിയിൽ ഒരുമാസം നീണ്ടുനിൽക്കുന്ന സൗജന്യ ഡയബറ്റിക് റെറ്റിനോപ്പതി ഐഡന്റിഫിക്കേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഇന്ന് മുതൽ 31 വരെ പാളയം ബേക്കറി ജംഗ്ഷനിലെ ശ്രീനേത്രയിലെത്തി പരിശോധന നടത്താം.
10 വർഷമായി പ്രമേഹമുള്ള 80 ശതമാനം പേരും ഡയബറ്റിക് റെറ്റിനോപ്പതി ബാധിതരാണ്. മുൻകൂട്ടി കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ ഇത് അന്ധതയ്ക്കും കാരണമാകാം. അപകടകരമായ ഇൗ രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ശ്രീനേത്രയിൽ സൗജന്യമായി രോഗനിർണയം നടത്തുന്നതെന്ന് ഡയറക്ടർ ഡോ. ആഷാദ് ശിവരാമൻ അറിയിച്ചു. ബുക്കിംഗിനായി ഫോൺ: 8590604201, 0471 2322322.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |