SignIn
Kerala Kaumudi Online
Thursday, 19 September 2024 5.56 PM IST

ആദ്യ ദിവസം വാക്‌സിനെടുത്തത് 41 ലക്ഷം കുട്ടികൾ; വാക്‌സിനേഷൻ ചെയ്‌തവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Increase Font Size Decrease Font Size Print Page
vaccination

ന്യൂഡൽഹി: രാജ്യത്ത് 15 വയസ് മുതൽ 18 വയസ് വരെയുള‌ള കുട്ടികൾക്കുള‌ള വാക്‌സിനേഷന്റെ ആദ്യ ദിനമായ തിങ്കളാഴ്‌ച 41 ലക്ഷത്തിലധികം കുട്ടികൾ വാക്‌സിനേഷൻ സ്വീകരിച്ചു. 41,27,468 കുട്ടികൾക്കാണ് കൊവാക്‌സിൻ ഡോസ് നൽകിയത്. ഇതോടെ ആകെ നൽകിയ വാക്‌സിൻ ഡോസുകളുടെ എണ്ണം 146.71 കോടിയായി.

വാക്‌സിനെടുത്ത കുട്ടികളെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. നമ്മുടെ രാജ്യത്തെ കുട്ടികളെ കൊവിഡിൽ നിന്ന് സംരക്ഷിക്കുന്നതിൽ പ്രധാന ചുവടുവയ്‌‌പ് നടത്തിയിരിക്കുന്നു. വാക്‌സിനെടുത്ത എല്ലാ യുവ സുഹൃത്തുക്കൾക്കും എന്റെ അഭിനന്ദനങ്ങൾ. അവരുടെ മാതാപിതാക്കൾക്കും അഭിനന്ദനങ്ങൾ. കൂടുതൽ യുവാക്കളോട് വരുംദിവസങ്ങളിൽ വാക്‌സിനേഷനെടുക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വി‌റ്ററിൽ കുറിച്ചു.

ഇതിനിടെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 33,750 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഒമിക്രോൺ ഭീതിക്കിടെ രാജ്യത്ത് മൂന്നാം കൊവിഡ് തരംഗമുണ്ടാകുന്നതായാണ് വിവരം. രാജ്യത്തെ ആക്‌ടീവ് കേസ്‌ലോഡ് ഇതോടെ 1,45,582 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.84 ശതമാനമായി.

രാജ്യത്തെ വലിയ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്(1,66,996), മഹാരാഷ്‌ട്ര (1,81,561), പശ്ചിമ ബംഗാൾ(1,03,564), ബിഹാർ(1,70,603), തമിഴ്‌നാട് (1,87,710) എന്നിവ ഒരുലക്ഷത്തിലധികം ഡോസ് വാക്‌സിൻ നൽകി. കേരളത്തിൽ 38,417 ഡോസ് വാക്‌സിനാണ് ആദ്യ ദിവസം നൽകിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, INDIA VACCINATION, YOUTH VACCINE, COVAX VACCINE, FIRST DAY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.