അഹമ്മദാബാദ്: ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ച പാകിസ്ഥാൻ ബോട്ട് ഗുജറാത്ത് തീരത്തുനിന്ന് കോസ്റ്റ്ഗാർഡ് പിടികൂടി. ബോട്ടിലുണ്ടായിരുന്ന 10 പൗരന്മാരെ കസ്റ്റഡിയിൽ എടുത്തു. ശനിയാഴ്ച രാത്രി കോസ്റ്റ് ഗാർഡ് നടത്തിയ തെരച്ചിലിനിടയിലാണ് ബോട്ട് കണ്ടെത്തുന്നത്. യാസീൻ എന്നാണ് ബോട്ടിന്റെ പേര്. ഇന്ത്യൻ സമുദ്രാതിർത്തിയുടെ 6-7 മൈൽ ഉള്ളിലായിരുന്നു ബോട്ട്. കോസ്റ്റ് ഗാർഡിനെ കണ്ടയുടൻ ഇവർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. രണ്ട് ടൺ മത്സ്യവും 600 ലിറ്റർ ഇന്ധനവും ബോട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും, കൂടുതൽ ചോദ്യം ചെയ്യലിനായി പാക് പൗരന്മാരെ പോർബന്തറിലേക്ക് കൊണ്ട് വരുമെന്നും അധികൃതർ അറിയിച്ചു. ബോട്ടും പോർബന്തറിൽ എത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |