ന്യൂഡൽഹി: കൊടും തണുപ്പത്ത് നഗ്നപാദരായി ജോലി ചെയ്യുന്ന വാരാണസി കാശി വിശ്വനാഥ ക്ഷേത്ര ജീവനക്കാർക്ക് സ്ഥലം എം.പികൂടിയായ പ്രധാനമന്ത്രി നരേന്ദ്രമോദി ചെരുപ്പുകൾ സമ്മാനമായി നൽകി.
ചണം ഉപയോഗിച്ച് നിർമ്മിച്ച ചെരപ്പുകളാണിവ. 100 ജോഡി ചെരുപ്പുകളാണ് പ്രധാനമന്ത്രി അയച്ചുനൽകിയത്.
ക്ഷേത്ര ആചാരപ്രകാരം തുകൽ, റബ്ബർ ചെരുപ്പുകൾ ധരിക്കാൻ പാടില്ലാത്തതിനാലാണ് പുരോഹിതർ, ശുചീകരണ തൊഴിലാളികൾ, സുരക്ഷാ ജീവനക്കാർ തുടങ്ങിയവർ നഗ്നപാദരായി ജോലി ചെയ്യുന്നത്. കഴിഞ്ഞ മാസം കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയ സമയത്ത് ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഡൽഹിയിൽ മടങ്ങിയെത്തിയ ഉടൻ മോദി ചെരിപ്പുകൾ ഒാർഡർ ചെയ്ത് അയച്ചുകൊടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |