ആൻമെയ് ക്രിയേഷൻസിന്റെ ബാനറിൽ മനോജ് കെ. ജയനെ കേന്ദ്ര കഥാപാത്രമാക്കി സുനിൽ സുബ്രഹ്മണ്യൻ സംവിധാനം ചെയ്ത ചിത്രമായ 'എന്റെ മഴ"യുടെ ടൈറ്റിൽ ലോഞ്ച് ചെയ്തു. നവാഗതനായ അനിൽ കുമാറാണ് തിരക്കഥയും സംഭാഷണവും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്. പത്മശ്രീ കൈതപ്രം, വയലാർ ശരത് ചന്ദ്രവർമ്മ, രാജു രാഘവ്, കെ. ജയകുമാർ, പവിത്രൻ, ഉദയശങ്കർ എന്നിവരുടെ വരികൾക്ക് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ശരത്തും റിജോഷും ചേർന്നാണ്. നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം എന്ന പ്രത്യേകതയുമുണ്ട് ഈ സിനിമയ്ക്ക്. നരേൻ, ശ്രീജിത്ത് രവി, ജയൻ ചേർത്തല, സോനു ഗൗഡ, പ്രവീണ, ശോഭ മോഹൻ, യാമി സോന, മാസ്റ്റർ ആദിഷ്, മാസ്റ്റർ അൻമയി എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. രജീഷ് രാമനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റർ: ജിതിൻ ഡി.കെ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മഞ്ജു അനിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ്: സുധീഷ് രാമചന്ദ്രൻ, ദീപക് നാരായൺ, അസോസിയേറ്റ് ഡയറക്ടർ: പ്രവീൺ നാരായൺ, ആർട്ട്: സുശാന്ത് നെല്ലുവായി, മേക്കപ്പ്: ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം: ബുസി ബേബി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് കൊടുങ്ങല്ലൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഗിരീഷ് കരുവന്തല, ഫിനാൻസ്: ഗോപിനാഥ് രാമൻ, ക്രിയേറ്റീവ് സപ്പോർട്ട്: ബ്രൂസ് ലിയോ ജോക്കിൻ, സൗണ്ട് മിക്സിംഗ്: കരുൺ പ്രസാദ്, ഡി.ഐ: ശ്രീകുമാർ നായർ, വി.എഫ്.എക്സ്: രൻതീഷ്, പരീക്ഷിത്, സ്റ്റിൽസ്: അജി കോളോണിയ, ഡിസൈൻ: നിതീഷ് വി. എം, ഷൈൻ ചന്ദ്രൻ, പി.ആർ.ഒ: പി. ശിവപ്രസാദ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |