തിരുവനന്തപുരം:വീരസൈനികരുടെ 6-ാമത് വാർഷിക ദിനാഘോഷം പാങ്ങോട് സൈനിക കേന്ദ്രത്തിൽ സംഘടിപ്പിച്ചു.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലളിതമായി സംഘടിപ്പിച്ച ചടങ്ങിൽ പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയർ ലളിത് ശർമ്മ വിമുക്തഭടൻമാരെ ആദരിക്കുകയും നാടിന് അവർ നൽകിയ ത്യാഗത്തിനും സംഭാവനയ്ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. വിമുക്തഭടൻമാർക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും എല്ലാരും കൊവിഡ് മാനദണ്ഡം പാലിച്ച് സുരക്ഷിതരായിരിക്കുവാനും സ്റ്റേഷൻ കമാൻഡർ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |