SignIn
Kerala Kaumudi Online
Saturday, 27 April 2024 8.44 AM IST

'ജനപ്രിയ നടൻ ദിലീപിനെ വേട്ടയാടുന്നത് അവസാനിപ്പിക്കുക'; പ്രതിഷേധ മാർച്ചുമായി ഓൾ കേരള മെൻസ് അസോസിയേഷൻ, ഉദ്ഘാടനം ശാന്തിവിള ദിനേശ്

santhivila-dinesh

തിരുവനന്തപുരം: നടൻ ദിലീപിന് പിന്തുണയുമായി ഓൾ കേരള മെൻസ് അസോസിയേഷൻ. ദിലീപിനെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സംഘടന പ്രതിഷേധ മാർച്ച് നടത്താൻ തീരുമാനിച്ചിരുന്നു. സംവിധായകൻ ശാന്തിവിള ദിനേശിനെയായിരുന്നു ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്.

തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്താനായിരുന്നു സംഘടനയുടെ തീരുമാനം. ശാന്തിവിള ദിനേശ് ഉദ്ഘാടനത്തിനായി എത്തിയെങ്കിലും പൊലീസ് പ്രതിഷേധ മാർച്ച് നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടതോടെ പരിപാടി മാറ്റിവച്ചു.

തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. പൊതുപരിപാടികളും മറ്റും സംഘടിപ്പിക്കരുതെന്ന് ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിഷേധ മാർച്ച് മാറ്റിവയ്ക്കാൻ പൊലീസ് നിർദേശിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACTRESS ASSAULT CASE, DILEEP, ALL KERALA MENS ASSOCIATION, SANTHIVILA DINESH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.