ഉദിയൻകുളങ്ങര: കാനക്കോട് - കാരമൂട് പ്രദേശത്തെ കുടുംബങ്ങളെ ഉൾപ്പെടുത്തി സംസ്കൃതി റസിഡന്റ്സ് അസോസിയേഷൻ (എസ്.ആർ.എ) എന്ന പേരിൽ കുടുംബ കൂട്ടായ്മ രൂപികരിച്ചു.
ഉദ്ഘാടനം പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് അംഗം ജെ. ഷൈൻകുമാർ നിർവഹിച്ചു. ഈ പ്രദേശത്തിന് സംസ്കൃതി നഗർ എന്ന് അഞ്ചുമരംകാല വാർഡ് മെമ്പർ വി. നളിനകുമാരൻ നാമകരണം ചെയ്തു. അഡ്വ. ഡി. രാജു അദ്ധ്യക്ഷത വഹിച്ചു. പി. ശശിധരൻ, ക്രിസ്റ്റിയൻ, പി. ജോൺ, സെൽവൻ സ്വരധാര, എ. അജയൻ, ടി.ജി. രാജേന്ദ്രൻ, ജിജിമോൾ ടീച്ചർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സംസ്കൃതി ഭാരവാഹികളെ തിരഞ്ഞെടുത്തു. പി. ശശിധരൻ (രക്ഷാധികാരി), അഡ്വ. ഡി. രാജു (പ്രസിഡന്റ്), ക്രിസ്റ്റിയൻ (വൈസ് പ്രസിഡന്റ്), ജോസ് പ്രകാശ് (സെക്രട്ടറി), പി. ജോൺ (ഖജാൻജി) എന്നിവരുൾപ്പെട്ട പതിനഞ്ചംഗങ്ങൾ അടങ്ങിയ ഭരണസമിതിയും രൂപീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |