തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്നലെയും തലസ്ഥാന ജില്ല ഒന്നാമത് തന്നെ. 7896 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നാം തരംഗം റിപ്പോർട്ട് ചെയ്തതിന് ശേഷം ഓരോ ദിവസവും രോഗികളുടെ എണ്ണത്തിൽ വർദ്ധനയാണ് ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം ടി.പി.ആർ 46.68 ശതമാനമായിരുന്നു. രോഗം സ്ഥിരീകരിച്ച് 54,280 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ജില്ലയിൽ രോഗവ്യാപനം രൂക്ഷമാകുന്നുവെന്നതിന്റെ സൂചനയാണ് പ്രതിദിന കൊവിഡ് രോഗികളുടെ വർദ്ധന. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ നിരീക്ഷണം. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ 61,560 പേർക്കാണ് ജില്ലയിൽ കൊവിഡ് ബാധിച്ചത്. 2318 പേർ ഇന്നലെ രോഗമുക്തരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |