SignIn
Kerala Kaumudi Online
Friday, 20 September 2024 2.07 AM IST

മുംബയിലെ  ബഹുനില  കെട്ടിടത്തില്‍ തീപിടിത്തം;  ആറ്  മരണം

Increase Font Size Decrease Font Size Print Page
accident-in-mumbai

മുംബയ്: മുംബയിലെ ബഹുനില കെട്ടിടത്തിൽ തീ പടര്‍ന്നുകയറി ആറ് പേർ മരിച്ചു. ഭാട്ടിയ ആശുപത്രിക്ക് സമീപമുള്ള കമലാ ബില്‍ഡിംഗിലാണ് ഇന്ന് പുലർച്ചയോടെ തീ പടർന്നത്. സംഭവത്തിൽ 15 പേർക്ക് പരിക്കേറ്റു.

തീ പടര്‍ന്നയുടൻ അലാം മുഴങ്ങുകയും പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയുമായിരുന്നു. തീപിടുത്തം ലെവല്‍ മൂന്ന് (തീവ്രതയേറിയത്) ആയിരുന്നെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തി. പതിമൂന്ന് ഫയർ എൻജിനുകളുടെ സഹായത്തോടെയാണ് തീ അണയ്ക്കാനായത്.

പരിക്കേറ്റവരിൽ ഏഴുപേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേർ എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മൂന്ന് പേർ പിന്നീട് മരണത്തിന് കീഴടങ്ങി. മറ്റ് രണ്ട് പേരുടെ നില തൃപ്തികരമാണ്. പരിക്കേറ്റ 15 പേരെ സമീപത്തെ ഭാട്ടിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് രോഗികളുടെ നില ഗുരുതരമാണ്. ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് മുംബയ് മേയര്‍ കിഷോരി പെഡ്‌നേക്കര്‍ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, MUMBAI ACCIDENT, -FIRE-AT-MUMBAI-BUILDING
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.