ന്യൂഡൽഹി: ഭരണാധികാരികളും പൊതുജനങ്ങളും തമ്മിലുള്ള വൈകാരിക ബന്ധം ജില്ലകളിൽ വികസനം നടപ്പാക്കുന്നതിൽ പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മുകളിൽ നിന്ന് താഴേക്കും താഴെ നിന്ന് മുകളിലേക്കുമുള്ള ഭരണസംവിധാനമാണ് ആവശ്യമെന്നും ജില്ലാ മേധാവികളുമായുള്ള വീഡിയോ കോൺഫറൻസ് സംവാദത്തിൽ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജില്ലാ കളക്ടർമാർക്ക് കേന്ദ്ര മന്ത്രിമാരുമായി ആശയവിനിമയം നടത്താനുള്ള സൗകര്യം ഏർപ്പെടുത്താൻ നിതി ആയോഗിനോടും ജില്ലകൾ നേരിടുന്ന വെല്ലുവിളികൾ പരിശോധിക്കാൻ കേന്ദ്ര മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടു.
ജില്ലകളിൽ വികസനം നടപ്പാക്കുന്നതിൽ സാങ്കേതിക വിദ്യയ്ക്കും ആധുനികതയ്ക്കും വളരെ പ്രാധാന്യമുണ്ട്. പോഷാകാഹാരം, കുടിവെളളം, വാക്സിനേഷൻ അടക്കം മേഖലകളിൽ സാങ്കേതിക വിദ്യയുടേയും ആധുനികതയുടേയും സാധ്യതകൾ ഉപയോഗിച്ച ജില്ലകൾ മുന്നേറി.
ഡിജിറ്റൽ സൗകര്യത്തിന്റെ കാര്യത്തിൽ ഒരു ജില്ല പോലും പിന്നിലാകരുതെന്നും അവ എല്ലാ ഗ്രാമങ്ങളിലും എല്ലാ വീടുകളിലും എത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |