തിരുവനന്തപുരം: നിയമസഭാ സെക്രട്ടേറിയറ്റിൽ റിപ്പോർട്ടർ ഗ്രേഡ് 2 (മലയാളം) എൻ.സി.എ- എൽ.സി/എ.ഐ, വിശ്വകർമ്മ, ഈഴവ/തിയ്യ/ബില്ലവ, പട്ടികവർഗം തസ്തികയിലേക്ക് ഫെബ്രുവരി 2 ന് പി.എസ്.സി ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ 2 സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546294).
സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനിൽ സൗണ്ട് എൻജിനിയർ (കാറ്റഗറി നമ്പർ 328/2020) തസ്തികയിലേക്ക് ഫെബ്രുവരി 4 ന് രാവിലെ 11ന് പി.എസ്.സി ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ സി.ആർ. 1 വിഭാഗവുമായി ബന്ധപ്പെടണം (0471 2546385).
ആരോഗ്യ വകുപ്പിൽ മെഡിക്കൽ റെക്കോർഡ്സ് ലൈബ്രേറിയൻ ഗ്രേഡ് 2 - എൻ.സി.എ- വിശ്വകർമ്മ (കാറ്റഗറി നമ്പർ 40/2019) തസ്തികയിലേക്ക് ഫെബ്രുവരി 4 ന് രാവിലെ 11.30 ന് പി.എസ്.സി ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 1 സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546325).
ഇടുക്കി ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 115/2020) തസ്തികയിലേക്ക് ഫെബ്രുവരി 18 ന് പി.എസ്.സി എറണാകുളം റീജിയണൽ ഓഫീസിൽ അഭിമുഖം നടത്തും. വ്യക്തിഗത അറിയിപ്പുകൾ നൽകുന്നതല്ല. അഭിമുഖത്തിനെത്തുന്നവർ പി.എസ്.സി വെബ്സൈറ്റിൽ നിന്നും കൊവിഡ് 19 ചോദ്യാവലി പൂരിപ്പിച്ച് അപ്ലോഡ് ചെയ്യണം. പ്രൊഫൈലിൽ നിന്നു ഡൗൺലോഡ് ചെയ്ത വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ച് ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് സഹിതം നേരിട്ട് ഹാജരാകണം.
അപേക്ഷ ക്ഷണിച്ചു
വനം വകുപ്പിൽ ഫോറസ്റ്റ് വാച്ചർ (കാറ്റഗറി നമ്പർ 643/2021) തസ്തികയിലേക്ക് പ്രത്യേക നിയമനപദ്ധതി പ്രകാരം ഇടുക്കി, മലപ്പുറം ജില്ലകളിലെ വനാതിർത്തിയിലോ വനത്തിലോ ഉള്ള ആദിവാസി സെറ്റിൽമെന്റുകളിൽ താമസിക്കുന്ന ആദിവാസി പട്ടികവർഗത്തിൽപ്പെട്ട യുവാക്കളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള മാതൃകയിൽ വെള്ളക്കടലാസിൽ തയ്യാറാക്കി രേഖകൾ സഹിതം അതത് ജില്ലാ ഓഫീസുകളിൽ അയയ്ക്കണം. അവസാന തീയതി ഫെബ്രുവരി 2 ന് വൈകിട്ട് 5 മണി.
പ്രമാണപരിശോധന
കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡിൽ അക്കൗണ്ട്സ് ഓഫീസർ (കാറ്റഗറി നമ്പർ 74/2021) തസ്തികയിലേക്ക് ഫെബ്രുവരി 9, 10 തീയതികളിൽ രാവിലെ 10.30ന് പി.എസ്.സി ഓഫീസിൽ പ്രമാണപരിശോധന നടത്തും. പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് അറിയിപ്പ് ലഭിച്ച ഉദ്യോഗാർത്ഥികൾ നിർദ്ദിഷ്ട തീയതിയിലും സമയത്തും സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഹാജരാകണം.
ബി.എസ്സി നഴ്സിംഗ് അലോട്ട്മെന്റായി
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിൽ പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിംഗ് കോഴ്സിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.in ൽ. അപേക്ഷകർ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് പരിശോധിക്കണം. അലോട്ട്മെന്റ് ലഭിച്ചവർ വെബ്സൈറ്റിൽ നിന്നു പ്രിന്റൗട്ടെടുത്ത ഫീസ് പേമെന്റ് സ്ലിപ്പ് മുഖേന ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിലൂടെയോ ഓൺലൈനായോ 25നകം ഫീസടച്ച് അലോട്ട്മെന്റ് മെമ്മോ സഹിതം 27, 28 തീയതികളിൽ അതത് കോളേജുകളിൽ പ്രവേശനം നേടണം. ഫോൺ: 0471-2560363, 364.
കേരള സർവകലാശാലാ വാർത്തകൾ
ജനുവരി 14 മുതൽ 24 വരെ നടത്താനിരുന്ന പരീക്ഷകൾ ജനുവരി 25 മുതൽ പുനഃക്രമീകരിച്ചു.
സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലെ ഒഴിവുള്ള ജനറൽ സീറ്റുകളിലേക്ക് അവസാന അലോട്ട്മെന്റ് 27ന് പ്രസിദ്ധീകരിക്കും. 26വരെ ഓപ്ഷൻ നൽകാം. 28ന് കോളേജുകളിൽ പ്രവേശനം നേടണം.
കമ്പൈൻഡ് ഒന്ന്,രണ്ട് സെമസ്റ്റർ ബി.ടെക് ഡിഗ്രി സപ്ലിമെന്ററി പരീക്ഷ ഡിസംബർ 2020 (2008 &2013 സ്കീം) പരീക്ഷാഫലം വെബ്സൈറ്റിൽ.
വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തിയ എം.എ പൊളിറ്റിക്കൽ സയൻസ് ( പ്രീവിയസ് ആൻഡ് ഫൈനൽ, ആന്വൽ സ്കീം) സപ്ലിമെന്ററി ഡിഗ്രി പരീക്ഷാഫലം വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ എം. എസ് സി കെമിസ്ട്രി/ അനലിറ്റിക്കൽ / പോളിമർ കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 27 മുതൽ ഫെബ്രുവരി 8 വരെ നടത്തും.
രണ്ടാം സെമസ്റ്റർ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവ-വോസി പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
ആറ്,എട്ട്, പത്ത് സെമസ്റ്റർ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് എം.ബി.എ (ബി.എംഎം.എ.എം) പരീക്ഷകളുടെ പ്രോജക്ട്, വർക്ക് എക്സ്പീരിയൻസ്, പ്രോജക്ട് ആൻഡ് കോംബ്രിഹെൻസീവ് വൈവകളുടെ പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |