SignIn
Kerala Kaumudi Online
Friday, 20 September 2024 5.12 AM IST

കടുത്ത നിയന്ത്രണങ്ങൾക്കിടയിലും ഗുരുവായൂരിൽ നടന്നത് 145 വിവാഹങ്ങൾ, റദ്ദാക്കിയത് 17 എണ്ണം

Increase Font Size Decrease Font Size Print Page
guruvayur

തൃശൂർ: കൊവിഡ് വ്യാപനത്തെ തുടർന്ന് ഞായറാഴ്ച സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് നടന്നത് 145 വിവാഹങ്ങൾ. നേരത്തെ ബുക്ക് ചെയ്തിരുന്ന വിവാഹങ്ങളാണ് ഇന്ന് നടന്നത്. 162 വിവാഹങ്ങളായിരുന്നു ഇന്നേ ദിവസം മുൻകൂട്ടി ബുക്ക് ചെയ്തിരുന്നതെങ്കിലും നിയന്ത്രണങ്ങൾ കടുപ്പിച്ചതിനെ തുടർന്ന് 17 വിവാഹങ്ങൾ റദ്ദാക്കിയിരുന്നു. പുലർച്ചെ അഞ്ച് മുതൽ ഉച്ചപൂജ കഴിഞ്ഞ് ക്ഷേത്രത്തിന്റെ നടയടക്കുന്നത് വരെ വിവാഹങ്ങൾ നടന്നു.

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് പുറമേ ദേവസ്വം ബോർഡും ക്ഷേത്രത്തിനുള്ളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങളുടെ ഭാഗമായി ഫോട്ടോഗ്രാഫര്‍മാരടക്കം 12 പേര്‍ക്കാണ് വിവാഹമണ്ഡപത്തിനടുത്തേക്ക് പ്രവേശനം നല്‍കിയത്. എന്നിട്ട് പോലും പൊലീസും സെക്യൂരിറ്റി ജീവനക്കാരും ഏറെ ബുദ്ധിമുട്ടിയാണ് തിരക്ക് നിയന്ത്രിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: GURUVAYUR, TEMPLE, THRISSUR, COVID, LOCKDOWN, MARRIAGE, KERALA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.