SignIn
Kerala Kaumudi Online
Thursday, 19 September 2024 12.50 PM IST

കൊവിഡ് അതിതീവ്ര വ്യാപനം; തലസ്ഥാനം സി കാറ്റഗറിയിൽ,​ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി,​ തിയേറ്ററുകൾ,​ ജിമ്മുകൾ എന്നിവ അടച്ചിടണം,​ ആരാധനാലയങ്ങളിലും നിയന്ത്രണം

Increase Font Size Decrease Font Size Print Page
tvm

തിരുവനന്തപുരം: കൊവിഡ് അതി തീവ്ര വ്യാപനം തുടരുന്ന തിരുവനന്തപുരം ജില്ല കടുത്ത നിയന്ത്രണങ്ങളിലേക്ക്. ജില്ലയെ കൊവിഡ് ' സി' കാറ്റഗറിയിൽ ഉൾപ്പെടുത്തി. സി കാറ്റഗറിയിൽ വരുന്ന ആദ്യ ജില്ലയാണ് തിരുവനന്തപുരം. എട്ട് ജില്ലകളെ ബി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊല്ലം , തൃശ്ശൂർ , എറണാകുളം, വയനാട്, ഇടുക്കി പാലക്കാട് ആലപ്പുഴ, പത്തനംതിട്ട ജില്ലകളാണ് ബി കാറ്റഗറിയിലുള്ളത്. ഇന്ന് ചേർന്ന കൊവഡ് അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

തലസ്ഥാനത്ത് പൊതു പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്തി. മതപരമായ ചടങ്ങുകൾ ഓൺലൈനിൽ മാത്രമേ നടത്താൻ പാടുള്ളു. തിയേറ്ററുകൾ,​ ജിമ്മുകൾ ,​ നീന്തൽ കുളങ്ങൾ എന്നിവ അടച്ചിടണം. 10, 11 , 12 ക്ലാസുകൾ ഓഫ് ലൈനായി നടക്കുന്നതിനാൽ കൂടുതൽ കരുതൽ വേണം. സ്കൂളുകളിൽ 40% ഇൽ കൂടുതൽ കുട്ടികൾക്ക് രോഗം ഉണ്ടായാൽ പ്രഥമാദ്ധ്യാപകന് സ്കൂൾ അടച്ചിടാം. ബിരുദ -ബിരുദാനന്തര കോഴ്സുകളിൽ അവസാന വർഷ ക്ലാസുകൾക്ക് മാത്രമേ ഓഫ് ലൈൻ അനുവദിക്കുകയുള്ളൂ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: COVID, THIRUVANANTHAPURAM, C CATEGORY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.