ഗൃഹോപകരണങ്ങൾക്ക് 60% വരെ വിലക്കുറവ്
തൃശൂർ: പ്രമുഖ ഡിജിറ്റൽ, ഇലക്ട്രോണിക്സ്, ഗൃഹോപകരണ വിതരണക്കാരായ ഗോപു നന്തിലത്ത് ജി-മാർട്ടിൽ ഗൃഹോപകരണങ്ങൾക്ക് 60 ശതമാനം വരെ വിലക്കുറവുമായി റിപ്പബ്ളിക് ഡേ സെയിൽ. ലോകോത്തര ബ്രാൻഡുകളുടെ ഏറ്റവും പുത്തൻ മോഡലുകളാണ് ഓഫറിലൂടെ ലഭ്യമാക്കുന്നത്.
ആകർഷക ഓഫറുകളിലൂടെ സ്മാർട്ട്ഫോണുകൾ വാങ്ങാനുള്ള അവസരമൊരുക്കി എക്സ്ക്ളുസീവ് ഡിജിറ്റൽ ഡിവിഷനായ ജി-മൊബൈൽ എല്ലാ ഷോറൂമുകളിലും പ്രവർത്തിക്കുന്നു. മുൻനിര ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകളും ലാപ്പ്ടോപ്പുകളുമാണ് ജി-മൊബൈലിലുള്ളത്. എല്ലാ മൊബൈൽഫോൺ പർച്ചേസിനും കാഷ്ഡിസ്കൗണ്ടിന് പുറമേ സമ്മാനങ്ങളുമുണ്ട്. മുൻനിര ബ്രാൻഡ് ഫോണുകൾ ഏറ്റവും കുറഞ്ഞവിലയ്ക്കാണ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്.
ലാപ്ടോപ്പ് പർച്ചേസിനൊപ്പവും കാഷ് ഡിസ്കൗണ്ടും സൗജന്യമായി ആക്സസറികളും നേടാം. ബ്രാൻഡഡ് സ്മാർട്ട്വാച്ചുകൾക്ക് 50 ശതമാനം വരെയും ആക്സസറികൾക്ക് 10-70 ശതമാനവും വിലക്കുറവുണ്ട്. ഈസി ഫിനാൻസ് സ്കീമും ഒരുക്കിയിരിക്കുന്നു. ബ്രാൻഡഡ് ഗൃഹോപകരണങ്ങൾക്ക് ഏറ്റവും കുറഞ്ഞവിലയ്ക്ക് പുറമേ കമ്പനി ഓഫറുകളും എക്സ്റ്റൻഡ് വാറന്റിയുമുണ്ട്. 60 ശതമാനം വരെയാണ് ക്രോക്കറികൾക്ക് ഡിസ്കൗണ്ട്.
പ്രമുഖ ധനകാര്യസ്ഥാപനങ്ങളുമായി ചേർന്ന് പലിശയില്ലാതെ കുറഞ്ഞ തവണകളിൽ കൂടുതൽ കാലാവധിയുള്ള വായ്പയോടെ ഗൃഹോപകരണങ്ങൾ വാങ്ങാം. പൂർണമായും കൊവിഡ് ചട്ടങ്ങൾ പാലിച്ചാണ് ഷോറൂമുകളുടെ പ്രവർത്തനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |