കൊച്ചി: കൊവിഡ് കാലത്ത് ബിസിനസിൽ മികച്ച വളർച്ച നേടിയ കമ്പനിക്കുള്ള ബിസിനസ് കേരള പുരസ്കാരം എസ്.പി.സി സ്വന്തമാക്കി. കേരളത്തിലെ 200ഓളം കമ്പനികളിൽ നിന്നാണ് എസ്.പി.സിയെ തിരഞ്ഞെടുത്തത്.
മലപ്പുറത്ത് നടന്ന ബിസിനസ് കേരള ബി2ബി എക്സ്പോയിൽ കെ. ഉബൈദുള്ള എം.എൽ.എയിൽ നിന്ന് എസ്.പി.സി ചെയർമാൻ എൻ.ആർ. ജയ്മോൻ, മാനേജിംഗ് ഡയറക്ടർ റിയാസ് കടവ്, സി.ഇ.ഒ പി.പി. മിഥുൻ, ജനറൽ മാനേജർ ജോസഫ് ലിജോ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. എക്സ്പോയുടെ ഉദ്ഘാടനം മുൻമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഓൺലൈനിൽ നിർവഹിച്ചു.
മെയ്ക്ക് ഇന്ത്യ ഓർഗാനിക് പ്രൊജക്ടിലൂടെ കുറഞ്ഞ മുതൽമുടക്കിൽ ആയിരക്കണക്കിന് സംരംഭകരെ കൊണ്ടുവരാനാകുമെന്ന് എൻ.ആർ. ജയ്മോൻ പറഞ്ഞു. പ്രാണ ഇൻസൈറ്റ് എഡ്യുക്കേഷൻ ആപ്പിലൂടെ ഇതിനകം കേരളത്തിൽ 2,000ലേറെ സംരംഭകരുണ്ടായി. ഈവർഷം ചെറിയ നിക്ഷേപത്തോടെ കൂടുതൽ സംരംഭകരെ കൊണ്ടുവരാനാകുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |