SignIn
Kerala Kaumudi Online
Friday, 20 September 2024 12.56 AM IST

 90ാം  വയസിൽ  തന്നോട് കാണിച്ചത്  അനാദരവ്;   പത്മശ്രീ  നിരസിച്ച്  പ്രശസ്ത  ഗായിക  സന്ധ്യ  മുഖർജി

Increase Font Size Decrease Font Size Print Page
sandhya-mukherjee

ന്യൂഡൽഹി: പത്മശ്രീ അവാർഡ് നിരസിച്ച് പ്രശസ്ത ഗായിക സന്ധ്യ മുഖർജി. സന്ധ്യ മുഖോപാധ്യായ എന്നറിയപ്പെടുന്ന സന്ധ്യ മുഖർജിയെ കേന്ദ്ര സർക്കാരിന്റെ ഉദ്യോഗസ്ഥൻ ടെലിഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് അവാർഡ് നിരസിച്ചത്. ഡൽഹിയിലെ മുതിർന്ന ഉദ്യോഗസ്ഥനോട് മുഖർജിയുടെ മകൾ സൗമി സെൻഗുപ്തയാണ് പത്മശ്രീ പുരസ്കാരം നിരസിക്കുന്നു എന്ന കാര്യം അറിയിച്ചത്.

90ാം വയസിൽ പത്മശ്രീ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെടുന്നത് എട്ട് പതിറ്റാണ്ട് നീണ്ട ആലാപന ജീവിതത്തെയും മുഖർജിയെയും അപമാനിക്കുന്നതാണെന്നാണ് സൗമി ഉദ്യോഗസ്ഥനോട് പറഞ്ഞത്. കൂടാതെ പത്മശ്രീ പുരസ്കാരം കൂടുതൽ അർഹിക്കുന്നത് ജൂനിയർ ആർട്ടിസ്റ്റിനാണ് അല്ലാതെ സന്ധ്യ മുഖർജിയ്ക്കല്ല എന്നും അവർ അഭിപ്രായപ്പെട്ടു. ഇതിനു പിന്നിൽ രാഷ്ട്രീയപരമായ പ്രശ്നങ്ങളൊന്നും ഇല്ലെന്നും സൗമി അറിയിച്ചു.

പത്മശ്രീ നിരസിച്ചതിനെതുടർന്ന് നിരവധിപേരാണ് മുഖർജിയെ പിന്തുണച്ചത്. ബംഗാളിലെ പ്രശസ്ത ഗായികയായ സന്ധ്യ മുഖർജി എസ് ഡി ബർമൻ, അനിൽ ബിശ്വാസ്, മദൻ മോഹൻ, റോഷൻ, സലിൽ ചൗധരി തുടങ്ങി നിരവധി പ്രശസ്ത സംഗീത സംവിധായകർക്കു വേണ്ടി ഗാനം ആലപിച്ചിട്ടുണ്ട്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡും, `ബംഗ ബിഭൂഷൺ' അവാർഡും നേടിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, SANDHYA MUKHARJEE DECLINED PADMASREE AWARD, BENGALI SINGER DECLINED PADMASREE AWARD, FAMOUS BENGALI SINGER SANDHYA MUKHARJEE DECLINED PADMASREE AWARD, PADMASREE AWARD REFUSED BY FAMOUS SINGER, FAMOUS SINGER REFUSED PADMAS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.