മസ്കറ്റ്: ഏഷ്യാ കപ്പ് വനിതാ ഹോക്കിയിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യയ്ത്ത് സെമി ഫൈനലിൽ തോൽവി. സെമിയിൽ ദക്ഷിണ കൊറിയയാണ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഇന്ത്യയെ കീഴടക്കിയത്. ഇയുൻബി ചെറോൺ, സിയുങ് ജു ലീ, ഹെയ്ജിൻ ചോ എന്നിവർ ദക്ഷിണ കൊറിയയ്ക്കായി ലക്ഷ്യം കണ്ടപ്പോൾ നേഹയും ലാൽറെംസിയാമിയും ഇന്ത്യയ്ക്കായി ഓരോഗോൾ വീതം നേടി. ഇന്ന് നടക്കുന്ന മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരത്തിൽ ഇന്ത്യ ചൈനയെ നേരിടും. വൈകിട്ട്4.30 മുതലാണ് മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |