SignIn
Kerala Kaumudi Online
Saturday, 27 April 2024 8.57 AM IST

എൽ.പി സ്‌കൂൾ ടീച്ചർ ചുരുക്കപ്പട്ടിക: പി.എസ്.സി തീരുമാനം നിയമാനുസൃതമെന്ന് ട്രൈബ്യൂണൽ

p

തിരുവനന്തപുരം: മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ലോവർ പ്രൈമറി സ്‌കൂൾ ടീച്ചർ (മലയാളം) തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉദ്യോഗാർത്ഥികളുടെ എണ്ണം നിശ്ചയിച്ചത് നിയമാനുസൃതമാണെന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു. മലപ്പുറം ജില്ലയിൽ 477 ഒഴിവുകൾ ഉണ്ടായിരുന്നുവെന്നും ഇതനുസരിച്ച് ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തിയിട്ടില്ലെന്നും ചുരുക്കപട്ടികയുടെ വലുപ്പം കൂട്ടാൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് മൂന്ന് ഉദ്യോഗാർത്ഥികളാണ് ട്രൈബ്യൂണലിനെ സമീപിച്ചത്. മുൻ ഉത്തരവുകളും പി.എസ്.സി നടപടിക്രമങ്ങളും പരിശോധിച്ച ട്രൈബ്യൂണൽ, പി.എസ്.സിയുടെ തീരുമാനം നിയമവിധേയമാണെന്ന് കണ്ടെത്തുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയ ഒരു തുടർ നടപടിയാണെന്നും റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരെ മാത്രമല്ല ഭാവിയിൽ അർഹത നേടുന്നവരെയും തുല്യനീതിയോടെ കാണണമെന്നും ട്രൈബ്യൂണൽ ഉത്തരവിലുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.