ആലുവ: മൂവായിരത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡിഷ സ്വദേശികളായ ഹിരലാൽ ജന (32), ശക്തികപൂർ (27) എന്നിവരാണ് പിടിയിലായത്. ബാങ്ക് ജംഗ്ഷന് സമീപമുള്ള ഇവരുടെ കടയിൽ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്.
ഇതരസംസ്ഥാനങ്ങളിൽ നിന്നാണ് ഇവർ കൂട്ടമായി പായ്ക്കറ്റുകൾ എത്തിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ പായ്ക്കറ്റിന് അമ്പതു രൂപയ്ക്കുവരെയാണ് വിൽപന നടത്തുന്നത്. ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ് .ഐമാരായ അബ്ദുൾ റൗഫ്, ആനന്ദ്, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ കെ.ബി സജീവ്, എൻ.എ മുഹമ്മദ് അമീർ , മാഹിൻ ഷാ അബൂബക്കർ, എച്ച്.ഹാരിസ്, രജീഷ് തുടങ്ങിയവർ ചേർന്നാണ് പുകയില ഉൽപന്നങ്ങൾ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |