SignIn
Kerala Kaumudi Online
Friday, 20 September 2024 4.16 AM IST

നീന്തുന്നവർ മറ്റൊരു ലോകത്തേക്ക് ദുരൂഹത നിറഞ്ഞ വിക്നിന തടാകം

Increase Font Size Decrease Font Size Print Page
ggfgf

കീവ് : മനോഹരമായ പ്രകൃതി സ്രോതസുകളാൽ സമ്പന്നമായ രാജ്യമാണ് യുക്രെയിൻ. നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടാനുള്ള ഈ രാജ്യത്തെ ഒരു പ്രധാന ആകർഷണ കേന്ദ്രമാണ് മധ്യ യുക്രെയ്നിൽ സ്ഥിതി ചെയ്യുന്ന വിക്നിന തടാകം. ഒരു തടാകത്തിന് എന്തായിത്ര പ്രത്യേകതയെന്ന് ചിന്തിക്കാൻ വരട്ടെ. ഒട്ടേറെ ദുരൂഹതകൾ വിക്നിനയെ ചുറ്റിപ്പറ്റിയുണ്ട്.ഈ തടാകക്കരയിലേക്ക് മീൻ പിടിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഒട്ടേറെ പ്രദേശവാസികൾ വന്നു പോകാറുണ്ടെങ്കിലും ഒരാളും ഈ തടാകത്തിൽ ഇറങ്ങാറില്ല. അതിന് കാരണം ഈ പ്രദേശത്ത് നിലനിൽക്കുന്ന ഒരു വിശ്വാസമാണ്. വിക്നിന തടാകത്തിലിറങ്ങിയാൽ ഭൂമി വിട്ട് മറ്റൊരു ലോകത്തെത്തപ്പെടുമെന്നും പിന്നീട് അവർ തിരിച്ചുവരില്ലെന്നുമാണ് ഇവിടെയുള്ളവർ വിശ്വസിക്കുന്നത്. തടാകത്തിന് ആ പേരു വന്നത് പോലും ഈ വിശ്വാസത്തിൽ നിന്നാണ്. വിക്നിന എന്ന യുക്രെയ്നിയൻ വാക്കിന്റെ അർത്ഥം ജാലകം എന്നാണ്. യുക്രെയ്നിലെ ഖ്രോപോട്ടോവ മേഖലയിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഇതു പോലെ സമാന വിശ്വാസങ്ങൾ നിലനിൽക്കുന്ന ഒട്ടേറെ പ്രദേശങ്ങൾ യുക്രയിനിലുണ്ട്. ദേശീയോദ്യാനമായി സംരക്ഷിക്കപ്പെടുന്ന കീവിലെ ലൈസ ഹോറ എന്ന വനം മുൻപ് ദുർമന്ത്രവാദത്തിന് പേരുകേട്ട ഇടമായിരുന്നു. ഇതിനാൽ ലൈസ ഹോറയിലെത്തുന്നവരിൽ നെഗറ്റീവ് എനർജിയുടെ സ്വാധീനം കൂടുതലായിരിക്കുമെന്ന് ഇവിടെയുള്ളവർ വിശ്വസിക്കുന്നു. യുക്രെയ്നിലെ ല്വീവ് മേഖലയിൽ സ്ഥിതി ചെയ്യുന്ന പിദിർസി കോട്ടയിലും പ്രേതബാധയുണ്ടെന്ന് ആളുകൾ വിശ്വസിക്കുന്നു. ഇവിടെ സന്ദർശിക്കാനെത്തുന്നവരുടെ മുൻപിൽ വെളുത്ത രൂപങ്ങൾ പ്രത്യക്ഷപ്പെടുന്നെന്നും പെൺകുട്ടിയുടെ പ്രേതാത്മാവ് അലഞ്ഞു തിരിയുന്നുണ്ടെന്നുമൊക്കെ പ്രചരിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.