തിരുവനന്തപുരം:വാണിജ്യ പാചക വാതകത്തിന് വില വർദ്ധിപ്പിച്ച കേന്ദ്രസർക്കാർ നടപടിയിൽ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുണും സെക്രട്ടറി ടി.ടി. ജിസ്മോനും പ്രതിഷേധിച്ചു. വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന് 106 രൂപ 50 പൈസയുടെ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങൾക്കും,പാചക വാതകത്തിനും അടിക്കടി വില വർദ്ധിപ്പിച്ച് ജനങ്ങളെ കൊളളയടിക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരുമെന്ന് എ.ഐ.വൈ.എഫ് നേതാക്കൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |