ആലപ്പുഴ: പോസ്റ്റ് മെട്രിക് തലത്തിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് ഇഗ്രാന്റ്സ് പോർട്ടലിലൂടെയുള്ള സ്കോളർഷിപ്പ് വിതരണം 2021-22 അദ്ധ്യയന വർഷം മുതൽ കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗനിർദ്ദേശ പ്രകാരമാണ് നടപ്പിലാക്കുക. ട്യൂഷൻ ഫീസ്, സ്പെഷ്യൽ ഫീസ്, പരീക്ഷാ ഫീസ് എന്നിവയുൾപ്പെടെ എല്ലാ ഫീസുകളും ലംപ്സം ഗ്രാന്റ്,സ്റ്റൈപ്പന്റ് എന്നിവയും വിദ്യാർഥികളുടെ അക്കൗണ്ടിലേക്കാണ് നൽകുക. സ്ഥാപനത്തിന് ലഭിക്കേണ്ട ട്യൂഷൻ ഫീസ്, സ്പെഷ്യൽ ഫീസ്, പരീക്ഷാ ഫീസ് എന്നിവ ഇ ഗ്രാന്റ്സ് പോർട്ടൽ പരിശോധിച്ച് യഥാസമയം വിദ്യാർഥികൾ സ്ഥാപനത്തിൽ അടയ്ക്കണം. ഒ.ബി.സി, ഒ.ഇ.സി, ഒ.ബി.സി (എച്ച്), ജനറൽ വിദ്യാർഥികളുടെ ഫീസുകൾ മുൻവർഷത്തെ പോലെ സ്ഥാപനങ്ങളുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്തു നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |