കൊച്ചി: ഓഹരി വിപണികൾ തളർച്ചയുടെ പാതയിലായിരുന്നിട്ടും ഫെബ്രുവരിയിൽ മ്യൂച്വൽഫണ്ടുകളിലേക്ക് ഒഴുകിയത് വൻ നിക്ഷേപം. ഇക്വിറ്റി-അധിഷ്ഠിത മ്യൂച്വൽഫണ്ടുകൾ 19,705 കോടി രൂപയാണ് കഴിഞ്ഞമാസം നേടിയത്. തുടർച്ചയായ 12-ാം മാസമാണ് ഇക്വിറ്റി മ്യൂച്വൽഫണ്ടുകൾ നിക്ഷേപവർദ്ധന രേഖപ്പെടുത്തുന്നത്.
മ്യൂച്വൽഫണ്ടിലെ 11 ഇക്വിറ്റി വിഭാഗങ്ങളും ഫെബ്രുവരിയിൽ നിക്ഷേപവർദ്ധന നേടിയെന്ന് അസോസിയേഷൻ ഒഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (ആംഫി) വ്യക്തമാക്കി. ഫ്ളെക്സികാപ്പ് വിഭാഗം 3,873.56 കോടി രൂപയും സെക്ടറൽ ഫണ്ട്സുകൾ 3,441 കോടി രൂപയും നിക്ഷേപം നേടി മുന്നിട്ടുനിന്നു. എസ്.ഐ.പികളിലൂടെ മ്യൂച്വൽഫണ്ടുകളിലേക്ക് കഴിഞ്ഞമാസം 11,437.70 കോടി രൂപയെത്തി; ജനുവരിയിലേതിനേക്കാൾ 79 കോടി രൂപ മാത്രം കുറവാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |