തിരുവനന്തപുരം:കെ.എസ്.ഇ.ബി ഉപഭോക്താക്കൾ തട്ടിപ്പിനിരയാകുന്ന സാഹചര്യത്തിൽ ഡേറ്റാ സുരക്ഷ ഉറപ്പു വരുത്താൻ ക്വിക്ക് പേ സംവിധാനം വഴി പണം അടയ്ക്കുന്നതിന് പുതിയ സുരക്ഷാ ക്രമീകരണങ്ങൾ വൈദ്യുതി ബോർഡ് ഏർപ്പെടുത്തി. ക്വിക്ക് പേ സംവിധാനം വഴി പണം അടക്കുന്നതിനും ബിൽ കാണുന്നതിനും ഇനി പതിമൂന്നക്ക കൺസ്യൂമർ നമ്പരും കെ.എസ്.ഇ.ബി.യിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരും നൽകണം. 30 കൺസ്യൂമർ നമ്പരുകൾ വരെ ഒരു ഫോൺ നമ്പരിൽ രജിസ്റ്റർ ചെയ്യാൻ കഴിയും. ഇതിലൂടെ പരാതി രേഖപ്പെടുത്തൽ, ഓൺലൈൻ പണമടയ്ക്കൽ, തുടങ്ങിയ വിവിധ സേവനങ്ങൾ ലഭ്യമാകും.
ബിസിനസ് /കോർപ്പറേറ്റ് കമ്പനികൾക്ക് ഒന്നിലേറെ കണക്ഷനുകൾക്ക് പണം അടയ്ക്കുന്നതിന്, കെ.എസ്.ഇ.ബി.യുടെ കോർപ്പറേറ്റ് സർവ്വീസ് സെന്റർ വഴി എൻ.ഇ.എഫ്.ടി.പേയ്മെന്റ് സംവിധാനത്തിലൂടെ സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |