കൊച്ചി: 1,280 രൂപ കുറഞ്ഞ് സ്വർണവില പവന് ഇന്നലെ 38,560 രൂപയിലെത്തി. ഗ്രാമിന് 160 രൂപ താഴ്‌ന്ന് 4,820 രൂപയായി. ബുധനാഴ്‌ച പവൻ 40,560 രൂപവരെയും ഗ്രാം 5,070 രൂപവരെയും ഉയർന്നിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടുദിവസത്തിനിടെ പവന് കുറഞ്ഞത് 2,000 രൂപ, ഗ്രാമിന് 250 രൂപ.
ഔൺസിന് 2,069 ഡോളർവരെ ഉയർന്ന രാജ്യാന്തര സ്വർണവില 1,928 ഡോളർ വരെ താഴ്‌ന്നതാണ് ഇന്ത്യയിലും വില കുറയാൻ കാരണം. ഡോളറിനെതിരെ എക്കാലത്തെയും താഴ്ചയായ 76.96 വരെയെത്തിയ രൂപ 76.32ലേക്ക് മെച്ചപ്പെട്ടതും നേട്ടമായി.
മറ്റു കാരണങ്ങൾ
പുരോഗമിക്കുന്ന റഷ്യ, യുക്രെയിൻ മന്ത്രിതല ചർച്ച
നാറ്റോ അംഗത്വമെന്ന ആവശ്യവുമായി മുന്നോട്ടില്ലെന്ന് യുക്രെയിൻ
യുദ്ധം മുറുകില്ലെന്ന സൂചനയിൽ ഓഹരിവിപണികൾ വീണ്ടും നേട്ടത്തിൽ.
സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് ചേക്കേറിയവർ ഓഹരികളിലേക്ക് മടങ്ങി.
ബാരലിന് 130 ഡോളർ വരെ ഉയർന്ന ക്രൂഡോയിൽവില 111ലേക്ക് താഴ്‌ന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |